ശ്രദ്ധിക്കുന്നത് ചിത്രത്തിന്റെ ക്വാളിറ്റി; നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് നല്‍കാനും കഴിയാറില്ലെന്ന് പൃഥ്വിരാജ്

നിര്‍മ്മാതാക്കള്‍ക്ക് യാതൊരുതരത്തിലുമുള്ള ഉറപ്പുനല്‍കാനാവാത്ത നടനാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. മലയാളത്തില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് സിനിമയുമായി ഉറപ്പ് നല്‍കാന്‍ കഴിയാറില്ലെന്നാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്.

ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ബോക്‌സോഫീസ് അപകടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. അതിനാല്‍ നിര്‍മ്മാതാവിന്റെ സുരക്ഷ ഉറപ്പിക്കാന്‍ പറ്റാത്ത നടനാണ് താനെന്ന് പറയാം. ചിത്രത്തിന്റെ ക്വാളിറ്റിയെക്കുറിച്ച് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവാറുണ്ട്. പരീക്ഷണ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്. ചിത്രത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കാറ്. എന്നാല്‍ അതിന്റെ റിസ്‌ക്കിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ അടുത്തിടെയിറങ്ങിയ പൃഥ്രിരാജ് ചിത്രങ്ങളെല്ലാം വിജയങ്ങളായിരുന്നു.

SHARE