ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും പറഞ്ഞ ലൂസിഫറില്‍ ആര്‍എസ്എസിനേയും ബിജെപിയേയും ഒഴിവാക്കിയ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

ലൂസിഫര്‍ സിനിമയെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും പറഞ്ഞ ലൂസിഫറില്‍ ആര്‍എസ്എസിനേയും ബിജെപിയേയും ഒഴിവാക്കിയിരുന്നു. ഇതെന്തു കൊണ്ടാണെന്ന് ഒരുപ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമായും രണ്ട് രാഷ്ട്രീയശക്തികളെക്കുറിച്ചാണ് പരാമര്‍ശിക്കാനുള്ളത്.ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും.ഇനി മൂന്നാമതൊരു രാഷ്ട്രീയശക്തി ഉടലെടുക്കുകയാണെങ്കില്‍ അന്നൊരു പൊളിറ്റിക്കല്‍ സിനിമയെടുക്കുകയാണെങ്കില്‍ അവരേയും പരാമര്‍ശിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ മറ്റൊരു സംസ്ഥാനത്താണ് ഈ സിനിമയെങ്കില്‍ രാഷ്ട്രീയ ശക്തികള്‍ മാറുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിനിമയിലെ സ്ത്രീവിരുദ്ധത പ്രകടമായ ഐറ്റം ഡാന്‍സിനെക്കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. അതിലൊരു സ്ത്രീവിരുദ്ധത ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

സ്ത്രീവിരുദ്ധത ഉള്ള സിനിമയില്‍ ഇനിമുതല്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലൂസിഫറിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധതയും കച്ചവടവല്‍ക്കരിക്കുന്നതുമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാനമാണ് ലൂസിഫര്‍. മോഹന്‍ലാലും മഞ്ജുവാര്യറും വേഷമിട്ട ചിത്രത്തില്‍ ടോവിനോ തോമസ്, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിട്ടിരുന്നു.

കടപ്പാട്: ദി ക്യു

ലൂസിഫറില്‍ ആര്‍എസ്എസിനെയും ബിജെപിയും ഒഴിവാക്കിയതിന് കാരണം

ലൂസിഫറില്‍ ആര്‍എസ്എസിനെയും ബിജെപിയും ഒഴിവാക്കിയതിന് കാരണം

The Cue ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜನವರಿ 5, 2020
SHARE