മഞ്ജുവാര്യര്‍ നായികയായ ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

കൊച്ചി: കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കരാര്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ടെന്നും തിരക്കുകള്‍ മൂലമാണ് ആമിയില്‍ നിന്നും പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമല സുരയ്യയുടെ ബാല്യം മുതല്‍ മരണം വരെയുള്ള കഥ പറയുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് മാധവിക്കുട്ടിയുടെ വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് മാധവ ദാസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹീര്‍ അലി എന്ന കഥാപാത്രത്തെ അനൂപ് മേനോനാണ് അവതരിപ്പിക്കുന്നത്. കെ.പി.എസ്.സി ഉണ്ണി, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, ജ്യോതി കൃഷ്ണ, അനില്‍ നെടുമങ്ങാട്, ശിവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി ഗവി ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം.ജയചന്ദ്രനും തൗഫീഖ് ഖുറൈഷിയുമാണ് ‘ആമി’ക്ക് സംഗീതമൊരുക്കുന്നത്.

SHARE