വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുന്നു; പൃഥ്യിരാജ്-ആഷിക്ക് അബു ചിത്രം “വാരിയംകുന്നന്‍”

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാരിയംകുന്നത്ത് ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തിലായിരിക്കും ആരംഭിക്കുകയെന്ന് ആഷിഖ് അബുവും പൃഥ്വിരാജും ഫേസ്ബുക്കില്‍ കുറിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

മലബാര്‍ കലാപത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വര്‍ഷത്തെ ബ്രിട്ടീഷ് രാജ് ഭരണത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു വാരിയന്‍ കുന്നത്ത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിര്‍ത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.

ആഷിക് അബുവിന്റെ സിനിമകളോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് നടന്‍ പൃഥ്വിരാജ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. ”ആഷിക് അബു വ്യവസ്ഥിതികള്‍ക്കൊപ്പം പോകുന്ന ഒരു സംവിധായകനല്ല. എനിക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമാണ്. എനിക്ക് ‘മായാനാദി’ ഇഷ്ടമാണ്. അതൊരു മികച്ച സിനിമയാണ്. ഞങ്ങള്‍ രണ്ട് സിനിമകള്‍ ചര്‍ച്ച ചെയ്തു. നിര്‍ഭാഗ്യവശാല്‍, അത് സംഭവിച്ചില്ല,” പൃഥ്വി പറഞ്ഞു.