പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ടു

ചണ്ഡീഗഢ്: പഠനയാത്രക്കിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ പ്രിന്‍സിപ്പല്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൊളാന്‍ ജില്ലയിലെ ബാദിഡിയിലെ ശിവാലിക് സയന്‍സ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഗത് റാം സെയ്‌നിയാണ് ഒരു സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം നടക്കുമ്പോള്‍ അവരുടെ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ മകനെ മുറിയില്‍ അക്രമികള്‍ പൂട്ടിയിടുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്ത് മകനെ രക്ഷിച്ചത്. ആക്രമണകാരികളുടെ കയ്യില്‍ വടിയും കത്തിയുമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.

SHARE