വരുന്നത് പ്രവാസികളുടെ സുവര്‍ണ്ണകാലം; സൗദിയില്‍ തൗഴിലവസരം വര്‍ദ്ധിക്കുമെന്ന് രാജകുമാരന്‍

 

പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. സൗദി വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇനി രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതു കൊണ്ട് സൗദിയില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.

സൗദി കിരീടവകാശി അമേരിക്കന്‍ സന്ദര്‍ശത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയുള്ള കാലം സൗദിയില്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കും. മൂന്നു വര്‍ഷം കൊണ്ട് സൗദിയില്‍ 30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാള്‍ കൂടുതല്‍ മാറ്റം വന്നു. നിലവില്‍ സൗദിയില്‍ പത്ത് ദശ ലക്ഷം പ്രവാസികള്‍ ജോലി ചെയുന്നു. ഇനിയുള്ള കാലം ഈ സംഖ്യ കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ മാനവ വിഭവശേഷി വേണം. രാജ്യം സാമ്പത്തികമായി കൂടുതല്‍ പുരോഗതി നേടുന്നുണ്ട്. സൗദിയിലെ പൊതു നിക്ഷേപ ഫണ്ട് 160 ബില്ല്യന്‍ ഡോളറില്‍ നിന്ന് 300 ബില്ല്യന്‍ ഡോളാറായി വര്‍ധിച്ചു. 2020 ല്‍ പൊതു നിക്ഷേപ ഫണ്ട് 2020 ല്‍ ഇത് 600 മുതല്‍ 700 ബില്ല്യന്‍ ഡോളാറായി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE