ലോക്ക്ഡൗണ്‍ നീട്ടുമോ?; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച നടക്കുക.കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്‌കൊറോണവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 17ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ കുത്തനെ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു യോഗം.

SHARE