പ്രതികൂല കാലാവസ്ഥ: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി

ഫയല്‍ ചിത്രം

 

ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. യാത്ര തിരിച്ചതിനു ശേഷം കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നു. അടുത്ത മണിക്കൂറില്‍ സന്ദര്‍ശനം തുടരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.