ഇതാണ് ഇന്ത്യ തിരയുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുന്നത് പതിവാണ്.എന്നാല്‍ ഇതെല്ലാം പകര്‍ത്തുന്നത് ആരാണെന്ന് പലപ്പോഴും ഉയരുന്ന ചോദ്യവുമാണ്.ഇതാ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുന്നു.

കര്‍ണാടയിലെ തുമകുരു ജില്ലയില്‍നിന്നുള്ള പ്രസാര്‍ഭാരതി ജീവനക്കാരനായ യദാലം കൃഷ്ണമൂര്‍ത്തി ലോക്‌നാഥാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം പിന്നില്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ് അദ്ദേഹം. വൈന്‍ ഹോസക്കോട്ടയ്ക്ക് സമീപം പവഗഡ താലൂക്കിലെ ഒബലപുരയാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

കര്‍ണാടകയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വ്യാഴാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും മഹാറാലികളിലും മറ്റ് പരിപാടികളിലും ലോക്‌നാഥ് തന്നെയാണ് ഫോട്ടോഗ്രാഫര്‍. രണ്ടാം യുപിഎ കാലത്ത് ഒരു ഇടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തിയ ലോക്‌നാഥ് അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്തും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌നാഥിന്റെ അമ്മാവന്‍ എം സി ഗിരീഷിന് ബെംഗളുരുവില്‍ ഒരു കളര്‍ സ്റ്റുഡിയോ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ ആകൃഷ്ടനായാണ് താന്‍ ഫോട്ടോഗ്രഫിയിലേക്ക് വന്നതെന്ന് ലോക്‌നാഥ് പറഞ്ഞു.

SHARE