ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി നിരവധി പ്രമുഖരും പ്രശസ്തരായ നടീ നടന്മാരും പ്രതികരിക്കുമ്പോഴും ബോളിവുഡിലെ പ്രമുഖരായ ഖാന്മാര് മൗനം തുടരുന്നത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. പൗരത്വ വിഷയത്തില്‍ മൗനം തുടരുന്ന ഷാറൂഖ് ഖാനും അമീര്‍ ഖാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായൊത്ത് നടത്തിയ പരിപാടിയുടെ യൂട്യൂബ് വീഡിയോയിലാണ് രാഷ്ട്രീയ നിലപാടിനെതിരെ വിമര്‍ശനം രൂക്ഷമാവുന്നത്.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഉള്‍പ്പെടെയുള്ള ബോളിവുഡ് ഫിലിം ഫ്രറ്റേണിറ്റി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടത്തിയ സംഭാഷണമാണ് നിരൂപണവിധേയമാവുന്നത്.
മഹാത്മാഗാന്ധിയുടെ ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ ആഘോഷ ചടങ്ങില്‍ ഗാന്ധിസത്തെ കുറിച്ചായിരുന്നു മോദിയുടെ സംഭാഷണം. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചാരത്തിലാക്കുമ്പോള് സിനിമകളുടെയും ടെലിവിഷന്റെയും ലോകത്ത് നിന്നുള്ള നിരവധി ആളുകള്‍ മികച്ച പ്രവര്‍ത്തനം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് ഗാന്ധിജിയെ കുറിച്ചും ഗാന്ധിസത്തെ കുറിച്ചും ഷാരൂഖ് ഖാനും ആമിര്‍ ഖാനും സംസാരിച്ചത്.
ഖാന്മാര്ക്ക് മുന്നില്‍ മഹാത്മ ഗാന്ധിയെ കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്ന വീഡിയോക്ക് ബോളിവുഡ് ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടപ്പോള്‍ പ്രതികരണമായി യൂട്വൂബില്‍ നിരവധി കമന്റുകളാണ് വരുന്നത്.
അമീര്‍ ഖാന് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാവം എല്ലാം സംഭവിച്ചതായി എനിക്കറിയാം മകനേ നിലയിലായിരുന്നെന്നാണ്, ഒരു കമന്റ്.
ഭൂതകാലം നല്ലതാണെന്നറിയാം പക്ഷേ നമ്മുടെ വര്‍ത്തമാനം അന്ധകാരത്തിലാണ്. അതുകൊണ്ട് ഭാവിയെക്കുറിച്ച് സംസാരിക്കൂ.. എന്നാണ് മറ്റൊരു പ്രതികരണം. ബോളിവുഡ് വളരെ പൊട്ടന്മാരാണ്. ഈ വ്യക്തി അവരെ വാങ്ങുകയാണെന്ന് മനസിലാക്കാന്‍ കഴിയാതത്ര എന്നാണൊരു കമന്റ്. മോദി ഗാന്ധി എന്ന് പറയുന്നു, അമീര്‍ ഖാനും ഷാരൂഖ് ഖാനും ഗാന്ധിജി എന്നാണ് പറയുന്നത് എന്നായിരുന്നു ഒരു പ്രതികരണം.
നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചോ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗാന്ധി എന്ന പദം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്,
ഗാന്ധിജി എവിടെയും പറഞ്ഞില്ല. ഇത് ഗാന്ധിജിയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെയാണ് കാണിക്കുന്നതെന്നും, കമല്‍ സിങ് ഹിന്ദിയില്‍ തുറന്നടിച്ചു. അയാള്‍ എന്താണ് സംസാരിക്കാന്‍ ശ്രമിക്കുന്നതെന്നും
ഇത് സമയവും പണവും പാഴാക്കുന്ന വിനോദമാണോയെന്നും പ്രതികരണമുണ്ട്
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരങ്ങളായ സൈഫലിഖാന്, ഫര്ഹാന് അക്തര്‍, പരിണീതി ചോപ്ര, അനുരാഗ് കശ്യപ്, മുഹമ്മദ് സീഷന്‍ അയ്യൂബ്, ഷബ്നം ആസ്മി, ജാവേദ് അക്തര്‍, സിദ്ദാര്‍ത്ഥ്,. ഋതിക് റോഷന്, സ്വര ഭാസ്കര്‍ തുടങ്ങിയവരൊക്കെ നേരത്തെ രംഗത്തു വന്നിരുന്നു.