നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നകേസ്: അമ്മയുടെ കാമുകനായ ഒന്നാംപ്രതിക്ക് വധശിക്ഷ

കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയത്.

ചോറ്റാനിക്കര സ്വദേശിനിയും കുട്ടിയുടെ അമ്മയുമായ റാണി, കാമുകന്‍ രഞ്ജിത്, സുഹൃത്തായ ബേസില്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയതോടെ
ഒന്നാംപ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്ത് എറണാകുളം സബ്ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

2013 ഒക്ടോബര്‍ 29-നായിരുന്നു എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന് മകള്‍ തടസ്സമാകുമെന്ന് കരുതി അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

SHARE