വൈദികനെ കുത്തിക്കൊന്ന കേസില്‍ മുന്‍ കപ്യാര്‍ പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കുത്തിക്കൊന്നക്കേസ്സില്‍ മുന്‍കപ്യാര്‍ പിടിയില്‍. വട്ടപ്പറമ്പില്‍ ജോണിയാണ് പിടിയിലായത്. ജോണിയുടെ കുത്തേറ്റ് മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്ത് മലമുകളിലേക്കുള്ള യാത്രക്കിടെയാണ് വൈദികന്‍ കുത്തേറ്റ് . ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്പത്രിയിലെത്തിച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. സംഭവത്തിന് ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ടുകയായിരുന്നു കപ്യാര്‍ ജോണി. ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് മരിച്ച വൈദികന്‍. 1993 ഡിസംബര്‍ 27നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്. ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് മൂന്നു മാസം മുമ്പ് ജോണിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ പ്രതീകാരമാണ് വൈദികന്റെ കൊലക്കു പിന്നില്‍ എന്നാണ് നിഗമനം.

SHARE