തുറവൂർ ∙ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീടിന്റെ മേൽക്കൂര തകർന്നു. ചന്തിരൂർ തൈ വീട്ടിൽ ചന്ദ്രന്റെ വീട്ടിലെ അടുക്കളയിലെ ഷീറ്റു മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. വന്‍ ശബ്ദത്തോടെ കുക്കറിന്റെ മേല്‍ഭാഗം തെറിച്ചു പോവുകയായിരുന്നു. അപകടത്തില്‍ ഗ്യാസ് സ്റ്റൗവിനും കേടുപാട് സംഭവിച്ചു. അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.