പൊലീസ് പ്രതിഷേധത്തില്‍ രാഷ്ട്രപതിയെ പ്രതിഷേധം അറിയിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് ആക്രമണത്തില്‍ പ്രതിഷേധം അറിയിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളോടാണ് രാഷ്ട്രപതിയുടെ അസാധാരണ സമീപനം. രാഷ്ട്രപതിയുടേത് അസാധാരണ സമീപനമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ മോദി സര്‍ക്കാര്‍ നേരിട്ട രീതികളെക്കുറിച്ചും രാഷ്ട്രപതിയെ ധരിപ്പിച്ചതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. പൗരത്വ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു.രാജ്യത്തുടനീളം നിലനില്ക്കുുന്ന കലാപകലുഷിതമായ അന്തരീക്ഷത്തെ കുറിച്ചും ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ കുറിച്ചും രാംനാഥ് കോവിന്ദിനെ ധരിപ്പിക്കാനാണ് പ്രതിപക്ഷ സംഘം രാഷ്ട്രപതി ഭവനിലെത്തിയത്.