പ്രളയം: കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിണറായി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. കേരളത്തിന് അടിയന്തരമായി 500കോടി രൂപയും സഹായനിധിയായി പ്രഖ്യാപിച്ചിരുന്നു.