മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് രാജ്യസഭയിലേക്ക്

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. നോമിനേറ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. സീനിയര്‍ അഭിഭാഷകനായിരുന്ന കെ.ടി.എസ് തുല്‍സിയുടെ സഭയിലെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് രഞ്ജന്‍ ഗോഗോയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

2018 ഒക്ടോബര്‍ 3 നാണ് ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധികാരമേറ്റത്. 2019 നവംബര്‍ 17 നാണ് പദവിയില്‍ നിന്ന് വിരമിച്ചത്.