ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനഃരാരംഭിക്കും

ഇംഗ്ലണ്ടില്‍ കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനരാരംഭിക്കും. എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘാടകര്‍ നിര്‍ത്തിവെച്ചത്. കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടില്ലെങ്കില്‍ രാജ്യത്തെ കായിക മത്സരങ്ങള്‍ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു.

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് കാലം കഴിഞ്ഞാല്‍ മാത്രമേ സ്‌റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കൂ എന്നതായിരുന്നു ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രസ്താവന.

SHARE