തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഗര്‍ഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭര്‍ത്താവും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് പുതുക്കിയ ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി.
ഗര്‍ഭിണികള്‍ക്ക് പുറമെ, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളില്‍ പ്രായമുള്ളവരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും അവര്‍ക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. പെയ്ഡ് ക്വാറന്റൈന് സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.