രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് തറയിലെ രക്തം തുടയ്ക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍

ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരത. കൊറോണ വൈറസ് പടര്‍ത്തുന്നു എന്നാരോപിച്ചാണ് ജംഷദ്പൂരിലെ ആശുപത്രി അധികൃതരുടെ ക്രൂരത. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ തറയിലായ രക്തം വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നു. 30 കാരിയായ റിസ്വാന ഖാത്തുനാണ് ഈ ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച ജംഷദ്പൂരിലെ ആശുപത്രിയില്‍ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എത്തിയ തന്നെ മതത്തിന്റെ പേരില്‍ അപമാനിച്ചതായും രക്തം തുടയ്ക്കാന്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.

യുവതിയെ ആശുപത്രി അധികൃതര്‍ പരിപാലിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിക്ക് കുഞ്ഞിനെ നഷ്ടമായി. എന്നാല്‍ അധികൃതരുടെ നടപടിക്കെതിരെ ദേശീയ വനിതാ കമ്മീശന്‍ രംഗത്തെത്തി. അധികൃകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇനി ഒരു ഗര്‍ഭിണിക്കും ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവരുതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

SHARE