ഗര്‍ഭിണികള്‍ക്ക് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാം

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ഗര്‍ഭിണികള്‍ക്ക് വീടുകളിലേയ്ക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയണം.

വിദേശത്തുനിന്നും വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ 1200 വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുമായും ആശയവിനിമയം നടത്തി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ 6802 പേര്‍ കേരളത്തിലെത്തി. മലപ്പുറം, പാലക്കാട് ജില്ലകളിലേയ്ക്കാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.

SHARE