കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയില്‍ ജനിച്ചവരായിരിക്കണം. 21 ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 25 നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് http://www.hckrecruitment.nic.in സന്ദര്‍ശിക്കുക