മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് വേണ്ടി പ്രാര്‍ത്ഥിക്കുക; ഹൈദരലി തങ്ങള്‍

മലപ്പുറം: അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ഹൈദരലി തങ്ങളുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെ പ്രിയങ്കരനായ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബിനെ അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാപ്പകലില്ലാതെ ജനങ്ങള്‍ക്കു വേണ്ടി നിസ്വാര്‍ത്ഥ സേവനം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫയാകട്ടെ. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ. ആമീന്‍. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുക.

SHARE