പ്രവാസികളെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കണം: പ്രവാസി ലീഗ്

കോഴിക്കോട്:പ്രവാസി നിക്ഷേപം ജന്‍മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുക എന്ന പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നടപടികള്‍ തിരുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാല നിക്ഷേപമെന്ന പേരില്‍ ആരംഭിച്ച പ്രവാസി നിക്ഷേപ പദ്ധതിയിലെ നിക്ഷേപത്തുക അവകാശിക്കു പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. ദീര്‍ഘകാല അധ്വാനഫലമായി സ്വരൂപിച്ച തുക പ്രവാസിക്ക് അടിയന്തിരാവശ്യത്തിനു പോലും തിരിച്ചെടുക്കുവാന്‍ കഴിയില്ല. ഇത് തിരുത്തണമെന്നും ഡിവിഡണ്ട് പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഏതവസരത്തിലും തിരിച്ചു വാങ്ങാന്‍ അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതും കൊര്‍പ്പറേറ്റ് പ്രവാസികള്‍ക്ക് സഹായകമാകുന്നതുമായ ലോക കേരള മഹാസഭയുടെ പേരിലുള്ള ധൂര്‍ത്ത് അവസാനിപ്പിക്കുകയും പ്രവാസി ക്ഷേമത്തിനും പുനഃരധിവാസത്തിനും ആവശ്യമായ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യണം. പ്രവാസി ചൂഷണത്തിന്നും പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി സംസ്ഥാന – ജില്ലാ തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വച്ച് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി.എം.കെ കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ കാപ്പില്‍ മുഹമ്മത് പാഷ, സെക്രട്ടറിമാരായ കെ.സി അഹമ്മത്, ജലീല്‍ വലിയ കത്ത്, എന്‍.എം ഷരീഫ് കൊ.ഓഡിനേറ്റര്‍ ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍, എ.പി ഉമ്മര്‍, കാദര്‍ ഹാജി ചെങ്കള, കെ.വി.മുസ്തഫ, വി കെ.ബീരാന്‍, പി.കെ മൂസ്സ, സി.കെ.അഷ്‌റഫലി, സി മുഹമ്മതാലി, അഫ്‌സല്‍ വെള്ള പറമ്പില്‍, ശുഹൈബ് അബ്ദുള്ളക്കോയ, കെ.പി.ഇമ്പിച്ചി മമ്മു ഹാജി, കെ.പി.കുഞ്ഞബ്ദുള്ള ഹാജി, അഹമ്മത് കുറ്റിക്കാട്ടൂര്‍, എന്‍.പി.ഷംസുദ്ധീന്‍, സൈഫുദ്ധീന്‍ വലിയകത്ത്, എസ് കെ.പി സക്കരിയ്യ, കാരാളത്ത് പോക്കര്‍ ഹാജി, നാസര്‍ കുറുമ്പല്ലൂര്‍, എ സൈഫുദ്ദീന്‍ സംസാരിച്ചു.

SHARE