പ്രവാസി ലീഗ് 100 ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങുന്നു

ഹരിത സഹകരണ സംഘങ്ങളുടെ ശില്‍പ്പശാല കോഴിക്കോട്ട്

കൊച്ചി: പ്രവാസി സേവനങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് 100ഓണ്‍ ലൈന്‍ സേവന കേന്ദ്രങ്ങള്‍തുടങ്ങുവാന്‍ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ ഏകദിന ശില്‍പ്പശാല കോഴിക്കോട് നടത്തുവാന്‍ തീരുമാനിച്ചു.
പ്രഥമ ഘട്ടത്തില്‍ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളെ നേരിടുന്നതിന് പ്രവാസി ലീഗ് നിയമ സഹായ സമിതി രൂപീകരിച്ചു. അഡ്വ. ഷാഹുല്‍ ഹമീദ് (കണ്‍വീനര്‍) അഡ്വ.മൂസ, കെ.ഹംസ ഹാജി, മെഹബൂബ് കോപ്പിലാന്‍, ടി.എച്ച്.കുഞ്ഞാലി ഹാജി. കെ.പി. ഇമ്പിച്ചി മമ്മു ഹാജി, എ. മുഹിയദ്ദീന്‍ അലി എന്നിവരാണ് സമിതി അംഗങ്ങള്‍.
എറണാകുളം ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എസ്. വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. പി.എം.കെ.കാഞ്ഞിയൂര്‍, കെ.സി.അഹമ്മദ്, ജലീല്‍ വലിയകത്ത്, എന്‍.എം.ഷെറീഫ്. കെ.കെ.അലി, കലാപ്രേമി ബഷീര്‍ ബാബു, മുഹ്‌സിന്‍ ബ്രൈറ്റ്, ടി.എച്ച്.കുഞ്ഞാലിന്‍ ഹാജി, കെ.വി.മുസ്തഫ, കെ.പി. ഇമ്പിച്ചി മമ്മുഹാജി, കെ.നൂറുദ്ദീന്‍, കാദര്‍ഹാജി ചെങ്കള, സി.കെ.അഷറഫ് അലി, സി.എസ്.ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മടക്കിമല, ഉമയനെല്ലൂര്‍ ഷിഹാബുദ്ദീന്‍, ഒ.കെ.അലിയാര്‍, കെ.സുനില്‍കുമാര്‍,നിസ്സാര്‍ നൂര്‍മഹല്‍, കരാളത്ത് പോക്കര്‍ഹാജി, കെ.എം.അബ്ദുല്‍ഖാദര്‍, ഹുസൈന്‍ കമ്മന, നെല്ലനാട് ഷാജഹാന്‍,സി.പി അക്ബര്‍ ഹാജി, എന്‍.പി. ഷംസുദ്ദീന്‍, അബ്ദു ചോലയില്‍, അന്‍വര്‍ കൈതാരം, സി.കെ.ബീരാന്‍, അബ്ദുല്‍ റഹിമാന്‍ കൊവ്വാല്‍, തെയ്യംപാടി ബാവ ഹാജി, സലാം പറവണ്ണ, ബി.എം.എ.കാദര്‍,മുഹമ്മദ് സക്കീര്‍, നൗഷാദ് വി.എച്ച്. എന്നിവര്‍ പ്രസംഗിച്ചു