ഇന്നലെ എത്തിയ പ്രവാസികളില്‍ ആറ് പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ കൊച്ചിയിലും ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലിറങ്ങിയ നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണുള്ളത്.

കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും പാലക്കാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. ഇവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

SHARE