ദിലീപ് കേസില്‍ ദുരൂഹതയെന്ന് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന്‍ ചോദിച്ചു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്റെ ദിലീപിനെ പിന്തുണച്ചുള്ള പരാമര്‍ശം.

സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. എന്തൊക്കെയോ ദുരൂഹതകള്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളാണ് ദിലീപ്. അതുകൊണ്ട് പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളുകയാണ്.