ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ ഇല്ലാതാക്കിയ മറ്റൊരു ദിനമായി ആഗസ്റ്റ് അഞ്ച് അടയാളപ്പെടുത്തും; പ്രശാന്ത് ഭൂഷണ്‍


ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ദിനമാണ് ഓഗസ്റ്റ് അഞ്ച് എന്ന് അദ്ദേഹം പറഞ്ഞു.വാഷിംഗ്ടണ്‍ പോസ്റ്റില്‍ റാണ അയ്യൂബ് എഴുതിയ ലേഖനം പങ്കുവെച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

‘ലോകത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ നിന്നും പ്രോത്സാഹനം കൊണ്ട് ഒരു മോദി, ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി മായ്ച്ച് കളയുന്നതിന്റെ മറ്റൊരു ദിനമായി, രക്തത്തിന്റെയും മണ്ണിന്റെയും ദിനമായി ഓഗസ്റ്റ് അഞ്ച് അടയാളപ്പെടുത്തും,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഈ ദിവസം ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള എല്ലാ പ്രതിജ്ഞകളുടെയും ലംഘനമാണെന്നും മറ്റൊരു ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘മാനുഷികവും എല്ലാത്തിനെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു റിപ്പബ്ലിക്കായ ഇന്ത്യയുടെ യാത്രയെ ഹിന്ദു മേധാവിത്വം വേരുപിടിച്ച ഒരു സര്‍ക്കാര്‍ തടസ്സപ്പെടുത്തിയ ഒന്നായി ചരിത്രത്തില്‍ ഈ ദിനം രേഖപ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയിലെ എല്ലാ പ്രതിജ്ഞകള്‍ക്കും വിപരീതമായാണ് ഇത് സംഭവിച്ചിരിക്കുന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

SHARE