‘അടുത്ത തവണയും മുഖ്യമന്ത്രിയാവട്ടെ’; നിതീഷ് കുമാറിനെ പരോക്ഷമായി വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരോക്ഷമായി വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് ആശംസ രൂപത്തിലുള്ള വെല്ലുവിളി.

ജെ.ഡി.യു പാളയത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി തെരഞ്ഞെടുപ്പിലെ ചാണക്യന്‍ എന്ന് വിളിപ്പേരുള്ള പ്രശാന്ത് കിഷോറിന്റെ പ്രതികരണം ജെ.ഡി.യു വിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ പ്രതികരിച്ചതിനായിരുന്നു പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി വിഷയത്തിന്റെ
ഭാഗമായി ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കില്ലെന്ന് പറഞ്ഞിരുന്ന ജെ.ഡി.യു പിന്നീട് നിലപാട് മാറ്റിയതിനെതിരെ പ്രതികരിച്ചതാണ് പവന്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ അഭാവം ജെ.ഡി.യുവിനെ ബാധിക്കുമെന്ന് തീര്‍ച്ചായാണ്.

SHARE