ബീഹാറില്‍ പൗരത്വ നിയമം നടപ്പാക്കില്ല; രാഹുലിനും പ്രിയങ്കക്കും നന്ദിയറിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷി

ബീഹാറില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്നറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തതാണു ബിജെപിക്കു തലവേദനയാകുന്നത്.

സിഎഎ, എന്‍ആര്‍സി എന്നിവ ഔപചാരികമായും വ്യക്തമായും നിരസിച്ചതിന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അദ്ദേഹം നന്ദിയും അറിയിച്ചു. വ്യക്തമായ നിബന്ധനകളോടെ എന്‍ആര്‍സിയെ മുഖ്യമന്ത്രി നിരസിക്കണമെന്ന് പ്രശാന്ത് നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

SHARE