സിന്ധ്യ ജനപിന്തുണയുള്ള നേതാവല്ല; പ്രശാന്ത് കിഷോര്‍

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന് നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് കിഷോറിന്റെ പ്രതികരണം. ഗാന്ധി എന്ന കുടുംബപ്പേരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നവരെ വിമര്‍ശിക്കുന്നവര്‍, സിന്ധ്യ പാര്‍ട്ടി വിട്ടത് തിരിച്ചടിയായി എന്നു പറയുന്നത് അത്ഭുതകരമായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യ ഒരു ജനപിന്തുണയുള്ള നേതാവോ രാഷ്ട്രീയ സംഘടാടകനോ മികച്ച ഭരണാധികാരിയോ അല്ലെന്നും പ്രശാന്ത് കിഷോര്‍ കുറിച്ചു.

സിന്ധ്യയ്ക്ക് പുറമേ, കമല്‍ നാഥ് സര്‍ക്കാരില്‍ നിന്നു ആറു മന്ത്രിമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 19 എം.എല്‍.എമാരും രാജിവെച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ പുറത്തുപോയതല്ല, പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കോണ്‍ഗ്രസില്‍ നിന്നു സിന്ധ്യയെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.