ഗോഡ്‌സെ അനുകൂലിക്കള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ഗാന്ധിയെ പിന്തുടരാന്‍ കഴിയില്ല; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് കിഷോര്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് കിഷോര്‍. 100 ദിവസത്തേക്ക് താന്‍ ബീഹാറിലുടനീളം സഞ്ചരിക്കുമെന്നും നിതീഷ് ഭരണത്തിന് കീഴിലുള്ള ദുരുപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.’ഞാന്‍ എവിടെയും പോകുന്നില്ല, ബീഹാറിനായി ജോലി ചെയ്യാന്‍ ഞാന്‍ ഇവിടെയുണ്ട്. ബീഹാറിലെ വികസനവും പ്രവര്‍ത്തനങ്ങളും കാണാന്‍ ആഗ്രഹിക്കുന്ന ബീഹാറിലെ യുവാക്കളെ ഈ പ്രചാരണത്തില്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ ക്ഷണിക്കുന്നു അദ്ദേഹം പറഞ്ഞു.

15 വര്‍ഷമായി ബീഹാര്‍ നിതീഷിന് കീഴില്‍ വളരെയധികം വികസനത്തിലായിരുന്നു. എന്നാല്‍ ബി.ജെ.പിയുമായുള്ള സഖ്യം അതെല്ലാം നശിപ്പിക്കുകയായിരുന്നു. നിതീഷ് കുമാര്‍ ഗോഡ്‌സെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളുകളുമായി സഹകരിക്കുന്നു. ഗാന്ധിക്കും ഗോഡ്‌സെയ്ക്കും ഒരുമിച്ച് പോകാന്‍ കഴിയില്ല,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

SHARE