പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി

ഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി

പ്രശാന്ത് ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതിയലക്ഷ്യമെന്നാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പ്രശാന്ത് ഭൂഷണെ കേട്ട ശേഷം ആഗസ്റ്റ് 20ന് ശിക്ഷ പ്രഖ്യാപിക്കും.

2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചിരുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന് ചിത്രവും കൂടി ചേര്‍ത്ത ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.

SHARE