ആര്‍.എസ്.എസുമായി ബന്ധമില്ല; ആരോപണം തള്ളി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഫൗണ്ടേഷന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രണബ് മുഖര്‍ജി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

2016 ജൂലൈയില്‍ ഹരിയാന സര്‍ക്കാര്‍ തുടങ്ങിയ സ്മാര്‍ട്ട്ഗ്രാം പദ്ധതി പ്രദേശം പ്രണബ് മുഖര്‍ജി സന്ദര്‍ശിക്കുന്നുണ്ട്. രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതിപ്രകാരം ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു. ഗുര്‍ഗാവിലെ ഈ ഗ്രാമങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് പ്രണബ് മുഖര്‍ജി സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പദ്ധതിയുടെ ഉദ്ഘാടനം പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്നും അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

SHARE