നടന്‍ പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

ബംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാത്രി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകാശ് രാജിന്റെ കാര്‍ തടഞ്ഞത്. കാറില്‍ പ്രകാശ് രാജിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളുമുണ്ടായിരുന്നു വാഹനത്തില്‍. കാര്‍ വളഞ്ഞതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

അതേസമയം കാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. നിങ്ങളുടെ നാടകം കണ്ട് താന്‍ ഭയക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. അതെന്നെ കൂടുതല്‍ കരുത്താനാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയും തെറ്റായ നിലപാടുകളെ നിരന്തരം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ് നടന്‍ പ്രകാശ് രാജ്. അടുത്ത് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി അദ്ദേഹം പ്രചരണത്തിനിറങ്ങിയിരുന്നു.