ഒരു തെമ്മാടിയേയും നമ്മെ നിശബ്ദമാക്കാന്‍ അനുവദിക്കരുത്: പ്രകാശ് രാജ്

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. നിശബ്ദമാകുന്നത് യോജിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളേയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സി.എ.ബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ാഷ്ടാഗുകള്‍ ഉപയോഗിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

നേരത്തെ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നിരവധിപേര്‍ പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

SHARE