പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാഷ് സത്യാര്‍ത്ഥി

പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാസ് സത്യാര്‍ത്ഥി
ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്‍ക്ക് ഗാന്ധിയുടെ ആത്മാവിനെയും കൊന്നെന്ന് സത്യാര്‍ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും മുകളിലാണ് മഹാത്മാ ഗാന്ധിയുടെ സ്ഥാനം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഗ്യാ സിങിനെ പോലുള്ളവരെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങിന്റെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രതികരണം. നിരവധി പ്രമുഖര്‍ പ്രഗ്യയുടെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.ഇന്ത്യ താലിബാന്‍ ആകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.