സ്‌കൂളിന് 10 ലക്ഷം അനുവദിച്ചെന്ന് പ്രചരിപ്പിച്ച് എ പ്രദീപ്കുമാര്‍; ഇല്ലെന്ന് വിവരാവകാശ രേഖ

കോഴിക്കോട്: മായനാട് എ.യു.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ 10 ലക്ഷം രൂപ അനുവദിച്ച് നന്ദി അറിയിച്ച് നുണ പ്രചാരണം. പ്രദീപ് കുമാറിന്റെ ബഹുവര്‍ണ്ണ ചിത്രത്തോടെയാണ് ഫഌ്‌സ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സ്‌കൂളിനു വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നു കാണിച്ച് വിവരാവകാശ രേഖ പുറത്തുവന്നു. കെ.പി സിദ്ദീഖ് എന്നയാള്‍ നല്‍കിയ അപേക്ഷയിലാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനീതി. എന്‍ സ്‌കൂള്‍ പ്രവൃത്തിക്ക് തുകയൊന്നും അനുവദിച്ചില്ലെന്ന വിവരം അറിയിച്ചത്.

പ്രദീപ് കുമാര്‍ എം.എല്‍.എ എല്‍.ഡി.എഫിന്റെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ്. ഇദ്ദേഹത്തെ വികസന നായകനായി ഉയര്‍ത്തിക്കാട്ടാന്‍ സ്‌കൂളിലെ തന്നെ ചിലര്‍ നേതൃത്വം നല്‍കി ഈ നുണപ്രചാരണം നടത്തിയത്. എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് തുക അനുവദിച്ചു എന്നാണ് ഫഌ്‌സില്‍ എഴുതിയത്. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് വിവരാവകാശ പുറത്തുവന്നതോടെ തെളിഞ്ഞു.

SHARE