സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല; നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്‌നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിഷേധത്തിന് ‘നഗ്നമായ ആശങ്കകള്‍’എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവ് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് രോഗികളെ സുരക്ഷിതമായി പരിശോധിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ വേണം. ഞങ്ങളുടെ പക്കലുള്ളത് തീര്‍ന്നുപോയാല്‍ ഞങ്ങളുടെ അവസ്ഥ ബോധ്യപ്പെടുത്താനാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ 5750 പേരാണ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തേണ്ടി വരുന്നതിനാല്‍ ഫെയ്‌സ്മാസ്‌ക് ഉള്‍പ്പടെയുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനിവാര്യമാണ്. പല രാജ്യങ്ങളിലും ഇതിന് വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്.

SHARE