പ്രക്ഷോഭകാലത്ത് ശൗര്യത്താല്‍ ലോകം കീഴടക്കിയ 19 പെണ്‍ ചിത്രങ്ങള്‍

ഏകാധിപത്യം, ലിംഗവിവേചനം, അടിമത്വം, ഫാസിസം, അക്രമം, അധിനിവേശം തുടങ്ങിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടമായി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി തെരുവിലിറങ്ങേണ്ടിവന്ന വിവിധ രാജ്യക്കാരുടെ വാര്‍ത്തകളാല്‍ നിറഞ്ഞു നിന്ന വര്‍ഷമാണ് 2019. ഒരു വര്‍ഷം നീണ്ടു നിന്ന പ്രക്ഷോഭകാലത്തിനൊടുവില്‍ 2020ലേക്ക് കലണ്ടര്‍ മറയുമ്പോള്‍ പോരാട്ടത്തിന്റെ ചിത്രങ്ങളായിമാറിയ ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശക്തിയും ധൈര്യവും ആഘോഷിക്കപ്പെടുകയാണ്.

അത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി ശൗര്യത്താല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ 19 പെണ്‍ ചിത്രങ്ങളിതാ…..

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് നടത്തിയ അക്രമത്തില്‍ സമരത്തിലായ ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍.

ചിലിയില്‍ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസുകാരിയോട് കണ്ണുടക്കി നില്‍ക്കുന്ന പെണ്‍കുട്ടി

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്ന റാലിക്കുനേരെ ഏറ്റുമുട്ടലുണ്ടതോടെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ തെറ്റാലികൊണ്ട് കല്ലെറിയുന്ന പലസ്തീന്‍ പെണ്‍കുട്ടി.

അഴിമതിയും ജനവിരുദ്ധ നയങ്ങളുമായി ജനാധിപത്യത്തിന് ഭീഷണിയായി നീങ്ങുന്ന ബ്രസീലില്‍ നടന്ന പ്രക്ഷോഭ റാലിയുടെ മുന്നില്‍ നിലയുറപ്പിച്ച ഗര്‍ഭിണി.

ആമസോണ്‍ കാടുകള്‍ക്ക് ഭീഷണുയര്‍ത്തി സ്വകാര്യ ഉടമസ്ഥത വളര്‍ത്തുകയും പ്രദേശത്തെ ഗോത്ര സമൂഹത്തെ പുറത്താക്കിയ പോലീസ് നടപടിക്കെതിരെ കയര്‍ക്കുന്ന ആദിവാസി സ്ത്രീ.

ബൊളീവിയയിലെ ആഭ്യന്തര കലാപത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ബൊളീവിയന്‍ പതാകയുയര്‍ത്തി പൊരുതുന്ന മുന്‍ പ്രസിഡന്റ് ഇവോ മൊറാലസിന്റെ പിന്തുണക്കാരി.

വെടിവെപ്പും ബോംബിങും ശക്തമായ വെസ്റ്റ് ബാങ്കിനടുത്തുളള ഗ്രാമമായ ബിലിനില്‍ ഇസ്രായേല്‍ സൈനികര്‍ക്ക് മുന്നില്‍ കൂസലില്ലാതെ നില്‍ക്കുന്ന ഫലസ്തീനി യുവതി

പാകിസ്ഥാനിലെ കറാച്ചിയില്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സുരക്ഷ സേനയുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തിലെ ദരിദ്ര പ്രദേശമായ ലിയാരിയില്‍ നിന്നും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന സ്ത്രീ.

പാര്‍ക്കിലെ മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറില്‍ നടന്ന പ്രതിഷേധിക്കുന്നതിനിടെ സമാധാനത്തോടെ നീങ്ങുന്ന യുവതിക്കുനേരെ തുര്‍ക്കി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നു.

ബര്‍മിംഗ്ഹാം ലൈബ്രറിക്ക് പുറത്ത് നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിയായ 20 കാരിയെ പൊലീസ് തടഞ്ഞപ്പോള്‍ ചിരിച്ചുപരിഹസിക്കുന്ന യുവതി

മാസിഡോണിയയിലെ പ്രകടനക്കാര്‍ക്കുനേരെ ബാരിക്കേടും പരിചയുമായി വന്ന പോലീസുകാരന്റെ ചില്ലുപരിചയില്‍ നോക്കി ലിപ്സ്റ്റിക്കിട്ടു വേറിട്ട പ്രതിഷേധവുമായി യുവതി

സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരെ തലസ്ഥാനമായ കാര്‍ട്ടൂമിലെ സൈനിക ആസ്ഥാനത്തിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന ഖാര്‍ത്തൂമിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ 22 കാരനായ അലാ സല

ഇക്വഡോറിലെ ക്വിറ്റോയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചപ്പോള്‍ മുഖംമൂടിയിട്ട് സധൈര്യം നില്‍ക്കുന്ന സ്വദേശി സ്ത്രീ.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സഹപാടിയെ യൂണിഫോം പോലുമില്ലാത്ത പൊലീസുകാര്‍ ചേര്‍ന്ന് തല്ലിച്ചതക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ വിരല്‍തുമ്പില്‍ നിര്‍ത്തി ധീരയായി മാറിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥി ആയിശ റന്ന

റഷ്യന്‍ ഭരണകൂടം നടപ്പാക്കുന്ന അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനെത്തിയ സായുധ സംഘത്തിനുമുമ്പില്‍ ധീരതയോടെ റഷ്യന്‍ ഭരണഘടന വായിക്കുന്ന കൗമാരക്കാരിയായ ഓള്‍ഗ മിസിക്

ലിംഗസമത്വത്തിനായി നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഹോണ്ടുറാസിലെ പോലീസ് സേനയെ കായികമായി കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍

്ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതിനായി റോഡിലിരുന്ന് പൊലീസ് സേനയെ തടയുന്ന വയോവൃദ്ധ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കുനേരെ അതിക്രമംകാണിച്ച ഡല്‍ഹി പോലീസിന് റോസാപൂക്കള്‍ നല്‍കി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനി

തുര്‍ക്കിയില്‍ പ്രക്ഷോഭത്തിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍ മുന്നില്‍ നിന്ന് നേരിടാന്‍ ധൈര്യപ്പെടുന്ന യുവതി