ദാരിദ്ര്യം: പാലക്കാട്ടെ ദലിത് കുടുംബം ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

 

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. വിവരം അറിഞ്ഞ അങ്കണവാടി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്ന് പണം വാങ്ങി കുഞ്ഞിനെ വിറ്റതെന്ന് മാതാവ് ബിന്ദു പൊലീസില്‍ മൊഴി നല്‍കി. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ഒളിവിലാണ്.

SHARE