സമനില പിടിച്ച് പോര്‍ച്ചുഗല്‍ നോക്കൗട്ടില്‍; സ്‌പെയിനെ വിറപ്പിച്ച് മൊറോക്കോ

ജയമോ സമനിലയോ വേണ്ട ഗ്രൂപ്പ് ബിയിലെ ആവസാന മത്സരത്തില്‍ സമനിലയില്‍ പിടിച്ച് പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ രണ്ടാം സ്ഥാനക്കാരായി എത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ഗോളാക്കിയാണ് ഇറാന്‍ ഇറാന്‍ സമനില പിടിച്ചെടുത്തത്.

വെറ്ററന്‍ വിങ്ങര്‍ റിക്കാര്‍ഡോ കരെസ്മയിലൂടെ ആദ്യ പകുതിയില് തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തിയികുന്നു. തുടര്‍ന്നു ജയം ഉറപ്പാക്കുന്ന തരത്തില്‍ ലഭിച്ച പെനല്‍റ്റി കിക്ക് റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കാതെ പോയതാണ് പോര്‍ച്ചുഗലിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇറാനു വേണ്ടി അന്‍സാരിഫര്‍ദ്(90+3) ആണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. മൂന്നു കളികളില്‍ നിന്ന് അഞ്ചു പോയിന്റ് നേടി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ 30ന് യുറഗ്വായെ നേരിടും. പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് നാലു പോയിന്റ് നേടിയാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയില്‍ കൂടിയടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും ഇറാന്‍ മടങ്ങുന്നത്.