നമ്പര്‍ പ്ലേറ്റില്ലാതെ ‘പോര്‍ഷ 911’ റോഡിലിറക്കി; ഒമ്പത് ലക്ഷം പിഴയിട്ട് ട്രാഫിക് പൊലീസ്‌

മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാത്ത റോഡിലിറക്കിയ ആഢംബര കാറായ പോര്‍ഷ 911 കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്നലെ പതിവ് പരിശോധനയ്ക്കിടെ അഹമ്മദാബാദ് വെസ്റ്റ് പോലീസാണ് പോര്‍ഷെ 911 തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്.

ശരിയായ രേഖകളും നമ്പര്‍ പ്ലേറ്റും ഇല്ലാത്തതിനാലാണ് കാര്‍ തടഞ്ഞുവച്ചതെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി അജിത് രഞ്ജന്‍ പറഞ്ഞു. കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതും ഉടമക്ക് കുരുക്കായി. 9.80 ലക്ഷം രൂപയാണ് പൊലീസ് പിഴ ചുമത്തിയത്. ജര്‍മന്‍ നിര്‍മിത കാറായ ‘പോര്‍ഷ 911’ രണ്ട് കോടിയിലധികം വിലമതിക്കുന്നതാണ്.

SHARE