പൊറോട്ടയ്ക്ക് ഇനിമുതല്‍ 18 ശതമാനം നികുതി

Butter chicken curry/tikka masala/Korma, hot and spicy with gravy Delhi, North India. Non-vegetarian food prepared using Indian spices/masala. dish chapati/roti/naan/paratha/parantha

മുംബൈ: പൊറോട്ടക്ക് ഇനിമുതല്‍ അധിക വില നല്‍കേണ്ടി വരും. പൊറോട്ട റൊട്ടി ഗണത്തില്‍ പെടില്ലെന്ന വിചിത്ര ന്യായീകരണവുമായി 18 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട മിനിസ്ട്രി ഓഫ് അഡ്വാന്‍സ്ഡ് റൂളിങിന്റേതാണ് വിധി. റൊട്ടിയ്ക്ക് നല്‍കേണ്ടത് അഞ്ചു ശതമാനം നികുതി മാത്രം. എന്നാല്‍ പൊറോട്ടയ്ക്ക് ഇനി നല്‍കേണ്ടി വരിക 18 ശതമാനം നികുതിയാണ്.

ഐഡി ഫ്രഷ് ആണ് ഇതിനായി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങിനെ സമീപിച്ചത്. മറ്റ് റെഡി ടു കുക്ക് ഉത്പന്നങ്ങളുടെ നികുതി ഗണത്തില്‍ പൊറോട്ടയെയും ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആവശ്യം. ആവശ്യം നിരസിയ്ക്കപ്പെട്ടു എന്നു മാത്രമല്ല ഉയ!ര്‍ന്ന നികുതിയായ 18 ശതമാനത്തിന്റെ സ്ലാബില്‍ ആകുകയും ചെയ്തു. നികുതി സ്ലാബ് മാറ്റുന്നതോടെ പാക്കറ്റ് പൊറോട്ടയ്ക്കുള്‍പ്പെടെ വില കൂടും

SHARE