ഡല്‍ഹി കലാപം; പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഭാരവാഹികളെ കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഷഹീന്‍ബാഗ് സമരത്തിന്റെ പേരില്‍ ഫണ്ട് ശേഖരിച്ച് കലാപത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഇല്യാസ്, പ്രസിഡന്റ് പര്‍വേസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ ഫണ്ടിങിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

SHARE