പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദ് അന്തരിച്ചു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദ് (63) അന്തരിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ആഴ്ചകളായി ചികില്‍സയിലായിരുന്നു. 2002-2006 കാലയളവില്‍ എന്‍.ഡി.എഫ് ചെയര്‍മാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഫല ജീവിതം, അകകണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കബറടക്കം നാളെ (ബുധന്‍) രാവിലെ ഒമ്പതിന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.

SHARE