കോവിഡ്: പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്

തിരുവനന്തപുരം: തീരദേശമേഖലയായ പൂന്തുറയില്‍ സൂപ്പര്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡെന്ന് നിഗമനം. കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം.

കേരളത്തിലെ ആദ്യ സൂപ്പര്‍ സ്‌പ്രെഡ് മേഖലയുമായി മാറി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉള്‍പ്പെടുന്ന പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയില്‍ നിന്ന് കുമരിച്ചന്തയില്‍ മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയയാളില്‍ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകള്‍ ഇവിടങ്ങളിലുണ്ട് എന്നതിനാല്‍ ഒന്നിലധികം പേരില്‍ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് നിഗമനം.

ഒരാളുടെ മാത്രം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 120 പേരാണ്. 600 പേരെ പരിശോധിച്ചതില്‍ 119 പേരും കോവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം ഈ മേഖലയില്‍ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മേഖലയിലെ 90 ശതമാനം കോവിഡ് രോഗികള്‍ക്കും ഒരു ലക്ഷണവുമില്ല. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തൊഴിലിനായി തമിഴ്‌നാട്ടിലെ പ്രദേശങ്ങളുമായി പുലര്‍ത്തിയ ബന്ധമാണ് തീരദേശ മേഖലയ്ക്ക് വിനയായത്.

തിരക്കേറിയ മാര്‍ക്കറ്റില്‍ പലരും മീന്‍ വാങ്ങാനെത്തിയിരുന്നു. കന്യാകുമാരിയില്‍ നിന്ന് മത്സ്യ വില്‍പ്പനക്കല്ലാതെയും നിരവധി പേര്‍ അതിര്‍ത്തി കടന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വേഗത്തില്‍ രോഗം വ്യാപിച്ചു. 4000ത്തിലധികം വയോധികര്‍ ഈ മേഖലയില്‍ മാത്രമുണ്ടെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതില്‍ 200ലധികം പാലിയേറ്റിവ് രോഗികളുണ്ട്.

ഏതായാലും ജില്ലയ്ക്കാകെ മുന്നറിയിപ്പ് നല്‍കുന്നതാണ് പൂന്തുറയിലെ സാഹചര്യം. ജില്ലിലെ ഉറവിടമില്ലാതത കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നു. ജില്ലയില്‍ കോവിഡ് ബാധിച്ച ഓട്ടോ െ്രെഡവര്‍ തമിഴ്‌നാട്ടില്‍ നിന്നും പാസില്ലാതെ ആളെ കടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏതായാലും കടല്‍ വഴിയുള്ള യാത്രയടക്കം നിരോധിച്ച് കടുത്ത നിയന്ത്രണങ്ങളിലൂടെ വെല്ലുവിളി മറികടക്കാനാണ് ശ്രമം.

SHARE