പൂമരം പാട്ടിന് ട്രോള്‍; ജയറാമിന്റെ പ്രതികരണം

മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിക്കുകയാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്റെ പുതിയ ചിത്രമായ പൂമരത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. മൂന്നുദിവസത്തിനുള്ളില്‍ 20ലക്ഷം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. എന്നാല്‍ പാട്ടിന്റെ വരികള്‍ക്ക് ട്രോളിനൊന്നും ഒരു കുറവുമില്ല. ട്രോളിനെ വളരെ പോസിറ്റീവായി തന്നെയാണ് ജയറാമും കാളിദാസും എടുത്തിരിക്കുന്നത്. പാട്ടിനെതിരെയുള്ള ട്രോള്‍ കാളിദാസ് തന്നെ ഷെയര്‍ ചെയ്തിരുന്നു. പാട്ട് സോഷ്യല്‍മീഡിയിലടക്കം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ജയറാമിപ്പോള്‍.

കാളിദാസ് ചെയ്ത മിമിക്രി ശ്രദ്ധനേടിയിരുന്നു. അവന്‍ അഭിനയിച്ച പരസ്യവും നന്നായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ആദ്യമായി നായകനാവുന്ന മലയാള ചിത്രത്തിലെ പാട്ടും ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. ഒരു അച്ഛനെന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും ജയറാം പറയുന്നു.

കൊച്ചിയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ജയറാം. ഒരു സംഘം കുട്ടികള്‍ വന്ന് ഓട്ടോഗ്രാഫ് വാങ്ങി. അതില്‍ പൂമരം എന്നെഴുതിയിരിക്കുന്നു. പാട്ട് എല്ലാവരും ഏറ്റെടുത്ത അവസ്ഥയിലാണ്.താനും അശ്വതിയും ഇതിന്റെ സന്തോഷം പങ്കുവെക്കുകയാണെന്നും ജയറാം പറഞ്ഞു.

SHARE