ഇപ്പോള്‍ വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ വലിയ രൂപം; പൗരത്വനിയമത്തിനെതിരെ പൂജ ഭട്ട്

ഇപ്പോള്‍ വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് നടി പൂജ ഭട്ട്. പൗരത്വനിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്, യഥാര്‍ഥത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും പൂജ ഭട്ട് അഭിപ്രായപ്പെട്ടു.നിശബ്ദതരാവാതെ എല്ലാവരും പ്രതിഷേധിക്കണമെന്നും പൂജ പറഞ്ഞു.

സ്വന്തം ശബ്ദമുയര്‍ത്താന്‍ സമയമായെന്ന സന്ദേശമാണ് സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ നല്‍കുന്നത്. ഈ ശബ്ദങ്ങളെ കേള്‍ക്കണമെന്ന് ഞാന്‍ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും ഉറക്കെ പ്രതിഷേധിക്കാനാണ് ഞാന്‍ വിദ്യാര്‍ത്ഥികളോടും ജനങ്ങളോടും സ്ത്രീകളോടും പറയുന്നത്, കാരണം ഇപ്പോള്‍ വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്നും പൂജ ഭട്ട് പറഞ്ഞു.

SHARE