പൊന്നാനിയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നന്ദര്‍ശിച്ചു

മലപ്പുറം : പൊന്നാനിയാല്‍ ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വീടുകള്‍ നിന്നിരുന്നിടത്ത് ഭിത്തികള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. നിലവിലെ ദുഖകരമായ അവസ്ഥ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.പി അറിയിച്ചു.

SHARE