പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന ബിരുദാനന്തര ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍. ഒന്നാം റാങ്ക് ജേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ കാര്യം സര്‍വകലാശാല അധികൃകരോട് വ്യക്തമാക്കിയത്. ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും അരങ്ങേറുന്ന പൊലീസ് അതിക്രമത്തിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് ബഹിഷ്ക്കരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അനുനയത്തിനായി അധികൃതര്‍ സ്റ്റുഡന്റഡ് കൗണ്‍സിലുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്താനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പൗരത്വ നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ നാളെ ചെന്നെയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്ന മഹാറാലി അരങ്ങേറുന്നുണ്ട്.